Tuesday, 12 May 2020

എസ് വൈ എസ് റിലീഫ് ഡേ വെള്ളിയാഴ്ച; ക്യാമ്പയിനിന് തുടക്കമായി

കോഴിക്കോട്: പ്രതിസന്ധികള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങാവുക എന്ന മുദ്രാവാക്യവുമായി എസ് വൈ എസ് റിലീഫ് ഡേ വെള്ളിയാഴ്ച. റിലീഫ് ഡേ ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷനും വ്യാപാര പ്രമുഖനുമായ അപ്പോളോ മൂസ ഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

വര്‍ഷംതോറും റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഒരു വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് ഫണ്ട് സമാഹരിക്കാറുള്ളത്. എന്നാല്‍, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലെ പ്രതിസന്ധികള്‍ കണക്കിലെടുത്താണ് വൈകിയത്. കിടപ്പിലായ രോഗികള്‍, ഭക്ഷണത്തിനും മരുന്നിനും ഡയാലിസിസിനും ബൂദ്ധിമുട്ടുന്നവര്‍, പാവങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ദാറുല്‍ഖൈര്‍ വീടുകള്‍ എന്നിവക്കാണ് റിലീഫ് ഡേ തുക വിനിയോഗിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഭക്ഷണക്കിറ്റുകളും സൗജന്യ മരുന്നുകളും അത്യാവശ്യ സഹായങ്ങളുമായി 10.5 കോടി രൂപയാണ് എസ് വൈ എസ് വിവിധ ഘടകങ്ങള്‍ വഴി ചെലവഴിച്ചത്.



ഓരോ യൂനിറ്റില്‍ നിന്ന് സ്വരൂപിക്കേണ്ട 4,000 രൂപ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് അതത് യൂനിറ്റുകള്‍ തന്നെ നേരിട്ടാണ് ഇത്തവണ അടക്കേണ്ടത്. നേരത്തേ മേല്‍ ഘടകങ്ങളിലേക്ക് നല്‍കിയ ശേഷം സംസ്ഥാന കമ്മിറ്റി സ്വീകരിക്കാറായിരുന്നു പതിവെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മാറ്റം. അക്കൗണ്ട് നമ്പര്‍: 13060200030780,SYS santhwanam, Ifsc: FDRL0001306, Branch: Puthiyara, Kozhikode.


SHARE THIS

Author:

0 التعليقات: