Friday, 15 May 2020

ഗ്രാമവാസികള്‍ക്ക് സാന്ത്വനമായ് എസ് വൈ എസ്

കുമ്പടാജെ:കൊറോണ വൈറസിന്റെ  വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ലോക്ക് ഡൗണ്‍ ണില്‍ വീടുകളില്‍ കഴിയേണ്ടി വന്ന ഗ്രാമവാസികള്‍ക്ക് ആശ്വാസമേകാന്‍ എസ് വൈ എസിന്റെ സ്വാന്തന ഭാഗമായി പെരുന്നാള്‍ കിറ്റ് വിതരണം നാട്ടുകാരുടെ മനം കവര്‍ന്നു.
കുമ്പടാജ പഞ്ചായത്തിലെ തുപ്പക്കല്‍ യൂണിറ്റും മുനവ്വിറുല്‍ ഇസ്ലാം സുന്നീ മദ്‌റസയും കൈകോര്‍ത്താണ്  നാട്ടിലെ നൂറോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തത്.

വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് 15 വര്‍ഷത്തെ പാരമ്പര്യമുള്ള എസ് വൈ എസ് തുപ്പക്കല്‍ യൂണിറ്റും മുനവ്വിറുല്‍ ഇസ്ലാം സുന്നീ മദ്രസയും റംസാന്‍ അനുബന്ധിച്ച് നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായാണ് ഈ വര്‍ഷം പെരുന്നാള്‍ കിറ്റ് നല്‍കിയത്.

കൂലി തൊഴിലാളികളും പള്ളി-മദ്‌റസകളില്‍ സേവനം ചെയ്യുന്നവരുമാണ് ഇവിടെ കൂടുതലുള്ളത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സുന്നീ സംഘ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായി നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.

മംഗല്യ സഹായം, വിധവാ ഫണ്ട്, വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ്, ഭവന നിര്‍മ്മാണ സഹായം, ആതുര സുശ്രൂഷ സേവനം തുടങ്ങിയ പദ്ധതികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച്  നടത്തി വരുന്നു.

മുനവ്വിറുല്‍ ഇസ്ലാം മദ്റസ ഗ്രൂപ്പില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് ഹനീഫി അന്നടുക്ക പ്രാര്‍ത്ഥന നടത്തി.
ഇസ്മാഈല്‍  മുസ്ലിയാര്‍ പരപ്പ അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡണ്ട് എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സാന്ത്വന സന്ദേശവും സോണ്‍ സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍ ആമുഖ പ്രഭാഷണവും നടത്തി. മുഹമ്മദ് മുസ്ലിയാര്‍, മൊയ്തീന്‍ അഹ്‌സനി ,ബഷീര്‍ സഖാഫി ,ഹുസൈന്‍ സഖാഫി ,അബൂബക്കര്‍ മുസ്ലിയാര്‍ ,സുലൈമാന്‍ മുസ്ലിയാര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: