Friday, 15 May 2020

എസ് വൈ എസ് റിലീഫ് ഡേ, യൂണിറ്റുകളില്‍ ആവേശകരമായ പ്രതികരണം, 20ന് പൂര്‍ത്തിയാകും.

കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ധനസമാഹരണം ലക്ഷ്യം വെച്ച് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളായി. യൂണിറ്റുകളില്‍ നല്ല പ്രതികരണമാണ്  ഫണ്ട് സമാഹരണത്തിനു ലഭിച്ചത്.
      
ജില്ലയിലെ 360 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടക്കുന്നത്. യൂണിറ്റിലെ മുഴുവനാളുകളെയും ദൗത്യത്തില്‍ പങ്കാളികളാക്കി ഈ മാസം 20നകം സമാഹരിച്ച ഫണ്ട് കൈമാറും. അധിക യൂണിറ്റുകളും ഇതിനകം സംസ്ഥാന കമ്മറ്റിക്ക് ഓണ്‍ലൈനായി ഫണ്ട് കൈമാറിയിട്ടുണ്ട്.
     
കോവിഡ് പ്രതിസന്ധി മൂലം  കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സമയത്തും സംസ്ഥാന കമ്മറ്റിയിലേക്ക് ചെറിയൊരു വിഹിതം നല്‍കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നു. ശാരീരിക അശലം പാലിച്ചും വാട്‌സ് ആപ് കൂട്ടായ്മകള്‍ ഉണ്ടാക്കിയുമാണ് പ്രതിസന്ധി വേളയില്‍ പ്രവര്‍ത്തകര്‍ സഹായങ്ങള്‍ സ്വീകരിച്ചത്.  
      
കോവിഡ് കാലത്ത് മരുന്നും ഭക്ഷണണവും മറ്റു സേവനങ്ങളുമായി എസ് വൈ എസ് സാന്ത്വനം സജീവമാണ്. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്.          
    
യൂണിറ്റ്, സര്‍ക്കിള്‍ക്കു  നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍  ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.
     
ദേളി സഅദാബാദില്‍ നടന്ന ഫണ്ട് സമാഹരണത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ  ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കി.
           


SHARE THIS

Author:

0 التعليقات: