Tuesday, 12 May 2020

തര്‍ത്തീല്‍; ഹോളി ഖുര്‍ആന്‍ പ്രീമിയോ സംസ്ഥാന മത്സരം ബുധനാഴ്ച


കോഴിക്കോട്: ഖുര്‍ആനിന്റെ മാസമായ റമളാനില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന തര്‍ത്തീല്‍ ഖുര്‍ആന്‍ പാരായണ മത്സരവും ഖുര്‍ആന്‍ ക്വിസും ബുധനാഴ്ച നടക്കുന്ന സംസ്ഥാന മത്സരത്തോടെ സമാപിക്കും. ഡിവിഷന്‍, ജില്ല, മത്സരങ്ങള്‍ക്കു ശേഷമാണ് സംസ്ഥാന മത്സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ ഒന്നാം സ്ഥാനക്കാരാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. സമാപന പരിപാടികള്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍, ഫിനാന്‍സ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറിമാരായ ഹാമിദലി സഖാഫി, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, ശരീഫ് നിസാമി എന്നിവര്‍ സംസാരിക്കും. സി.എന്‍ ജാഫര്‍, എം അബ്ദുര്‍റഹ്മാന്‍, സി.ആര്‍ കുഞ്ഞുമുഹമ്മദ്,ഡോ: ശമീറലി, നിയാസ് കോഴിക്കോട്, സ്വാദിഖ് കാസര്‍ഗോഡ്, മത്സരങ്ങള്‍ നിയന്ത്രിക്കും. 

പ്രമുഖ ഖാരിഉകള്‍ വിധി കര്‍ത്താക്കളാകും. ഖുര്‍ആനിന്റെ വശ്യതയും,മനോഹാരിതയും, ഹൃദയവര്‍ജ്ജകമായ പാരായണ മധുരിമയും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് തര്‍ത്തീലിലൂടെ ലക്ഷ്യ മിടുന്നത്. ഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളെ പരിചയപ്പെടലും, പഠിപ്പിക്കലുമാണ് ഖുര്‍ആന്‍ ക്വിസിലൂടെ ഉദ്ദേശിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മത്സരങ്ങളെല്ലാം നടക്കുക. സബ്ജൂനിയര്‍,ജൂനിയര്‍  സീനിയര്‍, വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


SHARE THIS

Author:

0 التعليقات: