Saturday, 9 May 2020

വെഫി പി എസ് സി മാതൃക പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.


കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) ഈ മാസം 6 ന് സംഘടിപ്പിച്ച  പി എസ് സി  രണ്ടാം ഘട്ട മാതൃകാ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി. പി എസ് സി  എസ് ഐ, എല്‍ ഡി സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള വെഫിയുടെ
ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ 'ഹൈ ക്യൂ ' വിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. ഒ വിജേഷ് കൊട്ടാരക്കര, പി.പി സജ്‌ന  കക്കൂര്‍, സാഹില്‍ നരിക്കുനി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

പി എസ് സി പരീശീലനത്തിനായി വാട്ട്‌സ് ആപ്പ് , ടെലഗ്രാം എന്നിവയിലൂടെ വിവിധ പഠന കൂട്ടായ്മകള്‍ വെഫിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാം ഘട്ട പരിശീലനം ഇതിനോടകം ആരംഭിച്ചു.മൂന്നാമത് മാതൃകാ പരീക്ഷ മെയ് 21 ന് നടക്കും.
https://quest.wefionline.com എന്ന വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍  ലഭ്യമാണ്.


SHARE THIS

Author:

0 التعليقات: