Thursday, 4 June 2020

മാസ്‌ക് ധരിച്ചില്ല; ജില്ലയില്‍ ജൂണ്‍ മൂന്നിന് 128 പേര്‍ക്കെതിരെ കേസെടുത്തു



കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ജൂണ്‍ മൂന്നിന് 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3236 പേരെ അറസ്റ്റ് ചെയ്തു.


1102 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദൂര്‍ (1), മേല്‍പ്പറമ്പ (1), ബേക്കല്‍ (1), നീലേശ്വരം (1), ചന്തേര(1), എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


SHARE THIS

Author:

0 التعليقات: