Thursday, 25 June 2020

ഇന്നലെ കണ്ണൂരില്‍ മാത്രം ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍



മൂവായിരത്തിലേറെ യാത്രക്കാര്‍ ഒരു ദിവസം ഇറങ്ങിയതോടെ വീടുകളിലേക്കു പോകാന്‍ വാഹന സൗകര്യം കിട്ടാത്തതായി പരാതി. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ക്കു വീടുകളിലെത്താന്‍ പ്രീപെയ്ഡ് ടാക്‌സി മാത്രം. ഇന്നലെ ഒരുക്കിയത് 150 ടാക്‌സികള്‍. 300 ടാക്‌സികള്‍ ഒരുക്കാന്‍ കരാര്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാമത് ഒരു കരാറുകാരനെ കൂടി ടാക്‌സി നടത്തിപ്പിനായി നിലവിലെ സാഹചര്യത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലേക്ക് യാത്രക്കാരെ കൊണ്ടു പോകാന്‍ 13 കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം.

വിമാനക്കമ്പനി, 

സര്‍വീസുകള്‍ പുറപ്പെട്ട സ്ഥലം

ന്മ ഇന്‍ഡിഗോ-5 സര്‍വീസ് 2 ദോഹ, 2 മസ്‌കത്ത്, 1 കുവൈത്ത്)
ന്മ ഫ്‌ലൈ ദുബായ് എയര്‍ലൈന്‍സ്-  3 സര്‍വീസ് - ദുബായ്
ന്മ സലാം എയര്‍-മസ്‌കത്ത്
ന്മ സൗദി എയര്‍ലൈന്‍-ജിദ്ദ

ന്മ ഗോ എയര്‍-ദുബായ്
ന്മ എയര്‍ ഇന്ത്യ എക്‌സ്പ്രസ്-ദുബായ്
ന്മ ജസീറ എയര്‍വേസ്-കുവൈത്ത്
ന്മ എയര്‍ അറേബ്യ-ഷാര്‍ജ
ന്മ സ്‌പൈസ് ജെറ്റ്-മസ്‌കത്ത്,സലാല


SHARE THIS

Author:

0 التعليقات: