Sunday, 14 June 2020

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു


കുമ്പള:  കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്.

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. 
മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കുമ്പള- ബദ് രിയ നഗറിലെ അബൂസാലി- ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ് ലാജ് (18) എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.





SHARE THIS

Author:

0 التعليقات: