Friday, 5 June 2020

അബ്ദുല്ല ഹാജി ബേവിഞ്ച, അബ്ബാസ് ഹാജി പെരിയടുക്കം : നഷ്ടമായത് പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാക്കളെ

കാസര്‍കോട് : വെള്ളിയാഴ്ച നിര്യാതരായ അബ്ദുല്ലഹാജി ബേവിഞ്ചയും അബ്ബാസ് ഹാജി പെരിയടുക്കയും സുന്നി പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന രണ്ട് പൗര പ്രമുഖരമായിരുന്നു. സുന്നി പ്രസ്ഥാന രംഗം ഏറെ പ്രതിസന്ധി നേരിട്ട എണ്‍പത് തൊണ്ണൂറുകളില്‍ ബേവിഞ്ചയില്‍ സംഘടനയെ മുന്നില്‍ നിന്ന് നയിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് കരുത്ത് പകരാനും അബ്ദുല്ല ഹാജിയുടെ സേവനം ഏറെ വലുതായിരുന്നു.
    
സുന്നി സംഘനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ  സംഭാവനകള്‍ ചെയ്ത അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായ സമയത്ത് ബേവിഞ്ചയില്‍ നടന്ന വലിയ സുന്നി സമ്മേളനത്തിലൂടെയാണ്. രാഷ്ട്രീയമായി വലിയ ഏതിര്‍പ്പുണ്ടായിട്ടും അതൊക്കെ അവഗണിച്ച് സുന്നി സമ്മേളനം നടത്താനും താജുല്‍ ഉലമ, സുല്‍ത്താനുല്‍ ഉലമ തുടങ്ങിയ പണ്ഡിതരെ ബേവിഞ്ചയില്‍ എത്തിക്കാനും ധൈര്യം കാട്ടി. കഴിഞ്ഞയാഴ്ച മര്‍കസില്‍ എ പി ഉസ്താദ് അദ്ദേഹത്തിന്റെ സേവനങ്ങളെ പരാമര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത് ഈ ബന്ധം കൊണ്ടാണ്.
  
അബ്ബാസ് ഹാജി പെരിയടുക്കയും സമാന സ്വഭാവവുള്ള വ്യക്തിത്വമാണ്. ഗള്‍ഫിലായിരുന്ന സമയത്തും പിന്നീട് നാട്ടില്‍ ബിസിനസ് നടത്തുമ്പോഴും പ്രസ്ഥാനത്തെയും ശൈഖുനാ കാന്തപുരം ഉസ്താദിനെയും അതിരറ്റ് സ്‌നേഹിച്ചു. മുതഅല്ലിമുകളെയും ദീനീ സ്ഥാപനങ്ങളെയും ഏറെ സ്‌നേഹിക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. എസ് വൈ എസ് പുളിക്കൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല ട്രഷററായിയിരുന്ന അദ്ദേഹം കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ഉപാധ്യക്ഷനായിരിക്കെയാണ് മരണപ്പെടുന്നത്.
  
ഇരുവരുടെയും മരണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍  അനുശേചിച്ചു.


SHARE THIS

Author:

0 التعليقات: