Sunday, 14 June 2020

ബേക്കറിയില്‍ എക്സൈസ് റെയ്ഡ്; 10 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ഉടമ പിടിയില്‍

മുള്ളേരിയ: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കറി കടയില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. ബദിയടുക്ക ഉക്കിനടുക്കയിലെ  ബേക്കറി കടയിലാണ് വെള്ളിയാഴ്ച വൈകിട്ട് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സമീറിന്റെ  നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കടക്കകത്തുനിന്ന്  പത്ത് കിലോയോളം വരുന്ന മധു, മാരുതി, ചൈനിഖനി തുടങ്ങിയ  പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കേസ് രജിസ്റ്റര്‍ ചെയ്ത് എക്‌സൈസ് കടയുടമ കുബുപ്പാം കുഴിയിലെ അന്‍സാറിനെ അറസ്റ്റ് ചെയ്തു.


SHARE THIS

Author:

0 التعليقات: