Tuesday, 2 June 2020

അസമില്‍ വന്‍ മണ്ണിടിച്ചില്‍; 20 മരണം




ദിസ്പൂര്‍: അസമിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നു. അസമിലെ മൂന്നു ജില്ലകളിലാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും.

കച്ചര്‍, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി കനത്ത മഴയാണ് ഈ ജില്ലകളില്‍ തുടരുന്നത്.ഇതിനെ തുടര്‍ന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിലവില്‍ തന്നെ വെളളപ്പൊക്കബാധിത പ്രദേശമായി മാറിയിരിക്കുകയാണ് അസം. അതിനിടെയാണ് ഉരുള്‍പൊട്ടല്‍ കൂടി സംസ്ഥാനത്തെ ഉലച്ചത്.

വെളളപ്പൊക്കത്തില്‍ ഇതുവരെ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 348 ഗ്രാമങ്ങളാണ് വെളളത്തിന് അടിയിലായത്. 27000 ഹെക്ടര്‍ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


SHARE THIS

Author:

0 التعليقات: