Thursday, 25 June 2020

വഖഫ് ഭൂമി തട്ടിപ്പ്; ജില്ലാ പഞ്ചായത്തിലേക്ക് എന്‍.വൈ.എല്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു




കാസര്‍കോട്: വഖഫ് ഭൂമി തട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് നേതാക്കളായ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  മാര്‍ച്ച് ജില്ലാ പഞ്ചായത്ത് കവാടത്തില്‍ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കവാടത്തിന് മുമ്പില്‍ ഉപരോധത്തിലിരുന്നു.  പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പിന്‍വാതിലിലൂടെ ഓഫീസില്‍ കയറി.
വഖഫ് ഭൂമി തട്ടിപ്പ് നടത്തിയ ജനപ്രതിനിധികള്‍ രാജിവെച്ച് ഒഴിയണമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധ സമരം ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.  നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു.  സിദ്ദീഖ് ചെങ്കള, നാസര്‍ കുളിയങ്കാല്‍, റാഷിദ് ബേക്കല്‍, ഹനീഫ് തുരുത്തി, മൊയ്തു ഹദ്ദാദ് നഗര്‍, സിദ്ദീഖ് ചേരങ്കൈ പ്രസംഗിച്ചു.  പ്രതിഷേധ മാര്‍ച്ചിന് സിദ്ദീഖ് പാലോത്ത്, ആഷിഫ് ഹദ്ദാദ്, അഷ്‌റഫ് തുരുത്തി, ഹനീഫ് എരിയപ്പാടി, സാദിഖ് കടപ്പുറം, സുഹൈല്‍ തുരുത്തി, ഷാഫി ചെങ്കള, റഹ്മാന്‍ തുരുത്തി, ശരീഫ് കുറ്റി, കെ.കെ.നസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച് നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: