Monday, 8 June 2020

കാമ്പസ് ഇ-മാഗസിന്‍ മത്സര ഫലം പ്രഖ്യാപിച്ചു

കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റ് ലോക്ഡൗണ്‍ കാലത്ത് കാമ്പസുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഇ-മാഗസിന്‍ മത്സരത്തിന്റെ ഫലം കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പ്രഖ്യാപിച്ചു. എസ് എസ് എഫ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് കാമ്പസ് യൂണിറ്റ് പുറത്തിറക്കിയ ഒളിപ്പോര് എന്ന മാഗസിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് കാമ്പസ് യൂണിറ്റ് തയ്യാറാക്കിയ പരല്‍ മീനുകള്‍ എന്ന മാഗസിന്‍ രണ്ടാം സ്ഥാനവും കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് യൂണിറ്റ് തയ്യാറാക്കിയ ഡെഡ് ലോക്ക് മൂന്നാം സ്ഥാനവും നേടി.

കോവിഡാനന്തര ലോകം, ലോക്ഡൗണ്‍ കാലത്തെ സാമൂഹ്യ ജീവിതങ്ങള്‍, സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തുടങ്ങി വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള എഴുത്തുകള്‍ മാഗസിനുകള്‍ക്ക് പ്രമേയമായി.  മത്സരത്തില്‍ മികച്ചു നിന്ന മാഗസിനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: