Thursday, 25 June 2020

പുത്തിഗെ ബാഡൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ എട്ടു പേര്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തു



കുമ്പള :ള്ളെച്ചാട്ടത്തില്‍ കുളിക്കാനെത്തിയ എട്ടു പേര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ്. ബാഡൂര്‍ മൊട്ട  വെള്ളച്ചാട്ടത്തില്‍ ഇന്നലെ വൈകിട്ട് കുളിക്കാനെത്തിയ എട്ട് പേര്‍ക്കെതിരെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്. മഴക്കാലത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടെ കുളിക്കാന്‍ എത്തുന്നത് പതിവാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നാട്ടു കുളങ്ങളിലും വെള്ളക്കെട്ടുകളും പലരും കുളിക്കാനെത്തുന്നതായാണ് വിവരം. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനിടയില്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: