Tuesday, 16 June 2020

കര്‍ണാടക പിയുസി രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സൗകര്യമൊരുക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: ജില്ലയില്‍ നിന്ന് ജൂണ്‍ 18 ന് കര്‍ണാടകയില്‍ പിയുസി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിന് അതിര്‍ത്തി പോയിന്റുകളില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം  ആവശ്യത്തിന് ബസ് സൗകര്യം ഒരുക്കുമെന്നും ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

കാസര്‍കോട് ജില്ലാ ഭരണകൂടം ദക്ഷിണ കന്നഡ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ നടപടി സ്വീകരിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 04994 255145 9496003201 നമ്പറുകളില്‍ ബന്ധപ്പെടാം.


SHARE THIS

Author:

0 التعليقات: