Friday, 12 June 2020

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് ; കേരളത്തിലെ മരണം 19 ആയി

കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.   ഇരിക്കൂര്‍ സ്വദേശി ഉസ്സന്‍ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്തെ മരണ സംഖ്യ 19 ആയി.

ഇയാള്‍ മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയതായിരുന്നു. ബുധനാഴ്ച അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലെത്തി.  ഹൃദ്രോഗവും രക്ത സമ്മര്‍ദവും കടുത്ത പനിയും ഉണ്ടായതിനെ  തുടര്‍ന്ന്  സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച ഇയാള്‍ ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധ രാത്രിയാണ് മരിച്ചത്.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിനാല്‍ തുടര്‍ നടപടികള്‍  കൊവിഡ് മാനദണ്ഡ പ്രകാരം നടക്കും.




SHARE THIS

Author:

0 التعليقات: