Sunday, 14 June 2020

161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു


Thrissur-Covid-03

തൃശൂര്‍: നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയിലെ ചാവക്കാട് അതീവ ജാഗ്രത. ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ഏഴ് പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ്. രണ്ട് നഴ്‌സുമാര്‍ക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം ബാധിച്ചത്.


ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരന്‍, മെയ് 26 ന് സൗദി അറേബിയയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24 കാരന്‍, ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ എസ്എന്‍പുരം സ്വദേശിയായ 60കാരി, ചാവക്കാട് സ്വദേശികളായ 38 , 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശികളായ ഒന്‍പത് പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്.


SHARE THIS

Author:

0 التعليقات: