Wednesday, 17 June 2020

സംസ്ഥാത്ത് 75 പേര്‍ക്ക് കൂടി കോവിഡ് 90 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 75  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 90 പേര്‍  രോഗമുക്തി നേടി.
ഇതുവരെ 20 പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ ഇന്നലെവരെ 277 കേരളീയര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.



ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം എന്നിങ്ങനെയാണ് കണക്ക്.


അതേസമയം ഇന്ന് 90 പേരുടെ രോഗം ഭേദമായി  തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു


SHARE THIS

Author:

0 التعليقات: