Thursday, 18 June 2020

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്കൂടി കോവിഡ്; 89 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. രാേഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങത്ങളില്‍ നിന്ന് വന്നവര്‍ 29. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം 13, കോട്ടയം, പത്തനംതിട്ട 11 വീതം, ആലപ്പുഴ 9, എറണാകുളം, തൃശൂര്‍, ഇടുക്കി ആറ് വീതം, തിരുവനന്തപുരം,  കോഴിക്കോട് അഞ്ച് വീതം, മലപ്പുറം, കണ്ണൂര്‍ നാല് വീതം, കാസര്‍കോഡ് മൂന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.



കോവിഡ് മുക്തരായവരുടെ കണക്ക് ജില്ല തിരിച്ച്; തിരുവനന്തപുരം -9, കൊല്ലം -8, പത്തനംതിട്ട- 3, ആലപ്പുഴ -10, കോട്ടയം -2, എറണാകുളം -4, തൃശൂര്‍ -22, പാലക്കാട് -11, മലപ്പുറം -2, കോഴിക്കോട് -1, വയനാട് -2, കണ്ണൂര്‍ -4, കാസര്‍കോട്് 11


SHARE THIS

Author:

0 التعليقات: