Saturday, 20 June 2020

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും വലിയ തോതില്‍. സംസ്ഥാനത്ത് ഇന്ന് 127പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57പേര്‍ രോഗമുക്തരായി. 127പേരില്‍  87പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 36 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊല്ലം 24, പാലക്കാട് 24, പത്തനംതിട്ട17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7,തൃശൂര്‍ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 1, ഇടുക്കി എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.



മലപ്പുറം -1, കോഴിക്കോട് -11, തിരുവനന്തപുരം -2, കൊല്ലം -2, ആലപ്പുഴ -12, പത്തനംതിട്ട -12, എറണാകുളം -1, പാലക്കാട് -10, വയനാട് -2, കണ്ണൂര്‍ -2, കാസര്‍കോട് -2. എന്നിങ്ങനെയാണ്  രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.


SHARE THIS

Author:

0 التعليقات: