Thursday, 25 June 2020

കൊവിഡ് രോഗികള്‍ക്ക് ചികിത്സയൊരുക്കുന്നതിനായി എ, ബി, സി പ്ലാന്‍ തയാറാക്കിയതായി മുഖ്യമന്ത്രി



തിരുവനന്തപുരം :കൊവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കുന്നതിനായി എ, ബി, സി എന്ന ക്രമത്തില്‍ പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ചികിത്സക്ക് സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗപ്പെടുത്തും. കൊവിഡ് ആശുപത്രികളില്‍ കൊവിഡ് ചികിത്സക്കു മാത്രമായി 8537 കിടക്കകള്‍, 872 ഐ സി യു കിടക്കകള്‍, 482 വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. ഇതിനു പുറമെ, രണ്ടാം നിര ആശുപത്രികളും സജ്ജമാക്കും. നിലവില്‍ സജ്ജീകരിച്ച 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. 171 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്‌സെന്ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







SHARE THIS

Author:

0 التعليقات: