Thursday, 18 June 2020

തമിഴ്‌നാട്ടില്‍ ഇന്ന് 2,141 പേര്‍ക്ക് കോവിഡ്


ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2141 പേര്‍ക്ക്. ഇന്ന് മരിച്ചത് 49 പേര്‍. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരായി മരിച്ചവരുടെ എണ്ണം 625 ആയി. സംസ്ഥാനത്ത് ഇതുവരെ 52, 334 പേരാണ് കോവിഡ് ബാധിതര്‍.

രോഗികളുടെ എണ്ണത്തില്‍ വിദേശത്ത് നിന്നെത്തിയവര്‍  10 പേരും മറ്റ് സംസ്ഥാനങ്ങല്‍ നിന്നും എത്തിയ 34 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മാത്രം 2091 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 

26,736 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധയ്ക്കച്ചത് 8,00,443 പേരുടെ സ്രവങ്ങളാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  1280 പേര്‍ പുരുഷന്‍മാരും 861 സ്ത്രീകളുമാണ്. 1017 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടത് 28,641 പേരാണ്. 13 പേര്‍ സ്വകാര്യ ആശുപത്രിയിലും 36 പേര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഇന്ന് മരിച്ചത്.


SHARE THIS

Author:

0 التعليقات: