Wednesday, 24 June 2020

കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് മടങ്ങി വരാം: കിറ്റ് വിമാന കമ്പനികള്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പരിശോധന നടത്താതെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ചു മടങ്ങിവരാനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് പരിശോധനാ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും തിരികെ വരുന്ന പ്രവാസികള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. നാട്ടിലേക്ക് തിരികെ വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് മടങ്ങിവരാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചത്.പിപിഇ കിറ്റ് വിമാനകമ്പനികള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


മുമ്പ് ട്രൂനാറ്റ് ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പ്രവാസികള്‍കളെ തിരികെ വരാന്‍ അനുവദിച്ചിരുന്നുള്ളൂ. സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.


SHARE THIS

Author:

0 التعليقات: