Friday, 12 June 2020

മഹാരാഷ്ട്രയില്‍ ഒരു ലക്ഷം കടന്ന് കോവിഡ് ബാധിതര്‍

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുമാത്രം 3493 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 3717 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇന്നുമാത്രം 127 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നുവെങ്കിലും ഇതില്‍ പകുതി പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം നല്‍കുന്നു. ഇതുവരെ 47,793 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്നുമാത്രം 1718 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 495പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 22562 ആയി ഉയര്‍ന്നു. ഇതില്‍ 15,501 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 1416 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു


SHARE THIS

Author:

0 التعليقات: