Monday, 29 June 2020

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; രോഗമുക്തരായത് 79 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്നാം ദിവസവും നൂറിലധികം രോഗികള്‍. ഇന്ന് 121   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  79 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അനസാഗരന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്.




രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. സമ്പര്‍ക്കം മൂലം അഞ്ചു പേര്‍ക്കും രോഗം ബാധിച്ചു.

പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ 26
കണ്ണൂര്‍ 14
മലപ്പുറം 13
പത്തനംതിട്ട 13
പാലക്കാട് 12
കൊല്ലം 11
കോഴിക്കോട് 9
ആലപ്പുഴ 5
എറണാകുളം 5
ഇടുക്കി 5
കാസര്‍കോട് 4
തിരുവനന്തപുരം 4





Updating.....

SHARE THIS

Author:

0 التعليقات: