Thursday, 4 June 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; പാലക്കാട് ആശുപത്രിയില്‍ 73കാരി മരിച്ചു



പാലക്കാട്: സംസ്ഥാനത്ത്  ഒരു കോവിഡ് മരണം കൂടി. പാലക്കാട് ചികിത്സയിലായിരുന്ന കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാളാണ് (73) കോവിഡ് ബാധിച്ച് മരിച്ചത്.

മെയ് 25 നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ എത്തിയത്. മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് 28ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷി അമ്മാളിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് സംസ്‌കാരം നടത്തും.

പ്രമേഹം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.


SHARE THIS

Author:

0 التعليقات: