Thursday, 11 June 2020

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക്കൂടി കോവിഡ്


തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  62 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു മരണം സംഭവിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും, 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


കോവിഡ് ബാധിതര്‍ ജില്ല തിരിച്ച് 

തൃശൂര്‍  -25 
പാലക്കാട് -13
 മലപ്പുറം -10 
 കാസര്‍ഗോഡ് -10 
കൊല്ലം- 8 
കണ്ണൂര്‍ -7
പത്തനംതിട്ട-5  
കോട്ടയം -2 
എറണാകുളം -2 
കോഴിക്കോട് - 1 

രോഗമുക്തര്‍ ജില്ല തിരിച്ച് 

തിരുവനന്തപുരം-16 
പാലക്കാട് -13 
കണ്ണൂര്‍ -8 
തൃശൂര്‍- 7 
എറണാകുളം -6 
കാസര്‍ഗോഡ് -5 
കോഴിക്കോട്  -3 
മലപ്പുറം -2 
കൊല്ലം -2



SHARE THIS

Author:

0 التعليقات: