Wednesday, 24 June 2020

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്; 81 രോഗമുക്തര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ആറാം ദിവസവും രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  81 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

98 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 46 പേര്‍ എത്തി. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം 1
പത്തനംതിട്ട 1
ആലപ്പുഴ 13
കോട്ടയം 3
ഇടുക്കി 2
കോഴിക്കോട് 35
എറണാകുളം 4
തൃശൂര്‍ 4
പാലക്കാട് 1
മലപ്പുറം 7
കണ്ണൂര്‍ 10





SHARE THIS

Author:

0 التعليقات: