Tuesday, 23 June 2020

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 60പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചുദിവസത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒരു മരണം സംഭവിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. 60പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. ഒമ്പതു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു.

വൈറസ് ബാധിതരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടും. പത്തനംതിട്ട, പാലക്കാട്- 27 വീതം, ആലപ്പുഴ- 19, തൃശൂര്‍- 14, എറണാകുളം- 13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട്, കണ്ണൂര്‍- 6, തിരുവനന്തപുരം, കൊല്ലം- 4, വയനാട്- 2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം- 15, കോട്ടയം- 12, തൃശൂര്‍- 10, എറണാകുളം, പത്തനംതിട്ട- ആറു വീതം, കൊല്ലം - 4 മായനാട്- 3, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് നെഗറ്റീവായത്.





SHARE THIS

Author:

0 التعليقات: