ഉള്ളാളില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ്

മംഗളൂരു: ഉള്ളാളില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കുടുംബത്തിലെ ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിലെ 12 പേര്‍ക്കും കോവിഡ് പോസിറ്റീവായത്. ഇതോടെ ഈ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കഴിഞ്ഞ ദിവസം സബ് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ അടച്ചിരുന്നു. കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍