Wednesday, 24 June 2020

യു പി പ്രതിപക്ഷനേതാവ് രാം ഗോവിന്ദ് ചൗദരിക്ക് കൊവിഡ്.











ലക്നൗ: പ്രതിപക്ഷനേതാവും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ രാം ഗോവിന്ദ് ചൗദരിക്ക് കൊവിഡ്. ഇന്ന് പുതുതായി 14 കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

77കാരനായ ഇദ്ദേഹത്തിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ശഹീദ് പദിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ഈ അടുത്ത് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബല്ലിയ എന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ പ്രഥമിക സമ്പര്‍ക്ക പട്ടിക നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബാംഗളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെയും പരിശോധനക്ക് വിധേയമാക്കും.




SHARE THIS

Author:

0 التعليقات: