Wednesday, 24 June 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ നാല് സി ഐ എസ് എഫുകാര്‍ക്ക് കൂടി കൊവിഡ്



കണ്ണൂര്‍ | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് സി ഐ എസ് എഫ് ജവാന്മാര്‍ക്ക്കൂടി കൊവിഡ്. ഇതോടെ വിമാനത്താവളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ രോഗം പടര്‍ന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സി ഐ എസ് എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു. ഇവിടത്തെ 44 സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കമാന്‍ഡന്റ് ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തു നിന്നും വിമാനമാര്‍ഗം തിരിച്ചെത്തിയ ഇയാള്‍ കൂത്തുപറമ്പിലെ ക്യാമ്പില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. പിന്നീട് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: