Thursday, 25 June 2020

രാത്രി ഭാര്യക്കൊപ്പം നടക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം






ചണ്ഡീഗഢ് :ഭാര്യക്കും പിതാവിനുമൊപ്പം രാത്രിയില്‍ നടക്കാനിറങ്ങിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ പട്യാല ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പട്യാലയിലെ ഫാക്ടറി പ്രദേശത്ത് വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ മിഥുന്‍ പട്ടേലാണ്(21) ദാരുണമായി കൊല്ലപ്പെട്ടത്.

പട്യാല ജില്ലയിലെ ശങ്കര്‍ പൂര്‍ ഗ്രാമത്തിലെ ജഗ്മോഹന്‍ സിംഗ്, ഹരിയാനയിലെ കുരുക്ഷേത്ര ജില്ല സ്വദേശിയായ ഭൂപിന്ദര്‍ സിംഗ് എന്നിവരാണ് യുവാവിനെ അക്രമിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി ഗുരുദ്വാര ദുഖ് നിവാരന്‍ സാഹിബിന് സമീപം നടക്കാനിറങ്ങിയ ഇവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. യുവതി തന്റെ ഭാര്യയാണെന്ന് മിഥുന്‍ പറഞ്ഞെങ്കിലും അവര്‍ അവനെ മദ്യക്കുപ്പി കൊണ്ടും ഇഷ്ടികയും കല്ലും കൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് മിഥുന്റെ പിതാവ് പോലീസിനോട് പറഞ്ഞു.

ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അക്രമികളെ തിരിച്ചറിഞ്ഞതായും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.






SHARE THIS

Author:

0 التعليقات: