Wednesday, 24 June 2020

ഡല്‍ഹിയില്‍ പെട്രോളിനേക്കാള്‍ വില ഡീസലിന്


From a gap of Rs 30 a litre to costing more than petrol: How ...

പെട്രോളിനേക്കാള്‍ വില ഡീസലിന്. ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ കൂടുതല്‍ തുക ഡീസലിനു നല്‍കേണ്ടിവരിക. കോല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ പെട്രോളിനാണ് കൂടുതല്‍ തുക.

തുടര്‍ച്ചയായ 18-ാം ദിവസമാണു ഡീസലിനു വില കൂടിയത്. പെട്രോള്‍ വില തുടര്‍ച്ചയായി 17 ദിവസം കൂടിയ ശേഷം മാറാതെ നില്‍ക്കുകയാണ്. 18 ദിവസത്തിനിടെ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് ഡല്‍ഹിയില്‍ കൂടിയത്.

രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.



SHARE THIS

Author:

0 التعليقات: