Sunday, 14 June 2020

ഡല്‍ഹിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടിയാക്കും; കുറഞ്ഞനിരക്കില്‍ ചികില്‍സ: അമിത്ഷാ


amit-shah-01ഡല്‍ഹിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടി വരെ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികില്‍സ ഏര്‍പ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കും.



ഡല്‍ഹിയിലെ  കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്റ് ഗവര്‍ണര്‍  അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യമന്തി ഹര്‍ഷവര്‍ധനും യോഗത്തില്‍ പങ്കെടുത്തു. 

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം. അതെ സമയം ഡല്‍ഹിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ 1000 രൂപയുമാണ് പിഴ ചുമത്തുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ സംസ്ഥാനങ്ങള്‍ പുറത്തു വിട്ട 
കണക്കുകള്‍ പ്രകാരം ഒരുദിവസം  11, 000 ലധികം കേസുകളും 350 നടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


SHARE THIS

Author:

0 التعليقات: