Thursday, 25 June 2020

ഇന്ധന വില വീണ്ടും കൂടി; ഡല്‍ഹിയില്‍ ഡീസല്‍ വില 80 കടന്നു.






ന്യൂഡല്‍ഹി: തുടര്‍ച്ചയായി 19ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന്16 പൈസയും ഡീസലിന് 14 പൈസയുമാണ് 
വര്‍ധിച്ചത് 19 ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയുടേയും പെട്രോളിന് 8.68 രൂപയുടേയും 
വര്‍ധനവാണുണ്ടായത്. ഡല്‍ഹിയില്‍ ഡീസല്‍ വില 80 കടന്നു. ബുധനാഴ്ച ഡീസല്‍ വില 48 പൈസ വര്‍ധിച്ച്, പെട്രോള്‍ 
വിലയെ മറികടന്നിരുന്നു. തുടര്‍ച്ചയായ 18 വര്‍ഷത്തിനിടെ ബുധനാഴ്ചയാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടര്‍ന്നത്.
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 86.54 രൂപയും ഡീസലിന് 78.22രൂപയുമാണ്? നല്‍കേണ്ടത്. എന്നാല്‍, 
ചെന്നൈയില്‍ പെട്രോളിന് 83.04 രൂപയും ഡീസലിന് 77.17 രൂപയുമാണ് വില. കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് 
എന്നിവിടങ്ങളിലും പെട്രോളിന് തന്നെയാണ് വില കൂടുതല്‍

2004ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് 109.1 ഡോളറുള്ളപ്പോള്‍ രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 71.51 രൂപയും ഡീസലിന്? 57.28 രൂപയുമായിരുന്നു.
വില. പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മില്‍ 12 രൂപയിലേറെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ പിന്നീട്? സര്‍ക്കാര്‍ 13 
തവണയായാണ് എക്?സൈസ് തീരുവ വര്‍ധിപ്പിച്ചത്
















SHARE THIS

Author:

0 التعليقات: