Wednesday, 24 June 2020

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക അപ്രായോഗികമെന്ന വിലയിരുത്തലുമായി സിബിഎസ്ഇ.





ന്യൂഡല്‍ഹി:നിലവിലെ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിലയിരുത്തല്‍. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന ഹരജി നാളെ വീണ്ടും സുപ്രീംകോടതി പരിഗണനക്കെടുക്കുന്നുണ്ട്. ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാര്‍ക്ക് അവസാന പരീക്ഷക്ക് കണക്കാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സിബിഎസ്ഇ പരിശോധിച്ചുവരികയാണ്.

പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.പരീക്ഷകള്‍ നടത്തരുതെന്ന് മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.








SHARE THIS

Author:

0 التعليقات: