Wednesday, 3 June 2020

അല്‍ ഖുദ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ വിദ്യാരംഭം 'ഫത്‌ഹേ മുബാറക് ' ശ്രദ്ധേയമായി

ഉപ്പള: 'അക്ഷര ലോകത്തേക്ക് ആദ്യ ചുവട്' ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ കീഴിലുള്ള മദ്‌റസകളില്‍ നടന്നു വരുന്ന വിദ്യാരംഭം 'ഫത്‌ഹേ മുബാറക്' അല്‍ ഖുദ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസയില്‍ വെച്ച് നടന്നു. സ്വദര്‍ മുഅല്ലിം ബദ്റുല്‍ മുനീര്‍ സഖാഫി അട്ടഗോളിയുടെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുജാഹിര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ശഫീഖ് സഖാഫി സോങ്കാല്‍ പ്രഥമ അഡ്മിഷന്‍ നല്‍കി ആദ്യക്ഷരമെഴുതി വിദ്യാരംഭം കുറിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഇര്‍ഫാന്‍, ഷാറൂഖ് തുടങ്ങിയവര്‍ സംമ്പന്ധിച്ചു. നിലവില്‍ ജൂണ്‍ പത്ത് മുതല്‍ മുഴുവന്‍ ക്ലാസുകള്‍ക്കും ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ആരംഭിക്കും.


SHARE THIS

Author:

0 التعليقات: