Tuesday, 23 June 2020

കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് 239 പേര്‍ക്കെതിരെ കേസ്


കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് 239 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8005 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 22ന് മാത്രം 239 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 22ന് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്-2, മേല്‍പ്പമ്പ-1, വിദ്യാനഗര്‍-1, ബേക്കല്‍-1,വെള്ളരിക്കുണ്ട്-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2691 ആയി. വിവിധ കേസുകളിലായി 3391 പേരെ അറസ്റ്റ് ചെയ്തു. 1159 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.




SHARE THIS

Author:

0 التعليقات: