Friday, 12 June 2020

ആശ്വാസത്തിന്റെ ചിറകിലേറി അവര്‍ നാടണഞ്ഞു

മട്ടന്നൂര്‍: കുവൈത്തില്‍ നിന്ന് 180  യാത്രക്കാരെയും വഹിച്ചുള്ള ഐ സി എഫ്  ചാര്‍ട്ടേര്‍ഡ് വിമാനം കണ്ണൂരിലെത്തി.  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 6.45 ഓടെയാണ് കണ്ണൂരില്‍ പറന്നിറങ്ങിയത്.

എട്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 36 വനിതകള്‍, 13 കുട്ടികള്‍, 23 രോഗികള്‍ എന്നിവര്‍ക്കു പുറമേ തൊഴില്‍ വിസ ക്യാന്‍സല്‍ ചെയ്ത് നാടു പിടിക്കാന്‍ കാത്തു നിന്നിരുന്നവര്‍, സന്ദര്‍ശക വിസയുടെ കാലാവധി തീര്‍ന്നവര്‍ എന്നിവരാണ് ഐ സി എഫിന്റെ ചിറകിലേറി നാടണഞ്ഞത്. യാത്രക്കാര്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാരാണ്.

കൊറോണ വൈറസ് വിതച്ച ഭീതിയുടെ പശ്ചാത്തലത്തില്‍ ഒരു സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫ്‌ലൈറ്റ് മുഴുവനായി ചാര്‍ട്ടര്‍ ചെയ്തു കൊണ്ട് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യത്തെ സംരംഭമാണിത്. നേരത്തെ ഐ സി എഫ് നേതൃത്വത്തില്‍ മസ്‌കത്തില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനം കരിപ്പൂരിലെത്തിയിരുന്നു.

ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതിന് ഗവര്‍ണ്‍മെന്റ് തലത്തില്‍ അനുമതി ലഭിച്ച ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കുവൈത്ത് ഐ സി എഫ്  രംഗത്തിറങ്ങിയിരുന്നു.  കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് നൂറു കണക്കിന് അപേക്ഷകളാണ് വഴി ലഭിച്ചത്. അപേക്ഷകരുടെ ബാഹുല്യം മൂലം രണ്ടാം ഘട്ടം വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: