രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17000ത്തിന് മുകളില്‍ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണങ്ങളും കേസുകളും അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് ഇതിനകം വൈറസ് മൂലം മരണപ്പെടുന്നവര്‍ 15301 ആയി. മൂന്ന് ദിവസത്തിനിടെ ആയിരം മരങ്ങളാണുണ്ടായത്. 24 മണിക്കൂറിനിടെ മാത്രം 407 മരണമുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്ത് ആദ്യമായി ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17000ത്തിന് മുകളിലെത്തി. 17296 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 490401 ആയി. ഇതില്‍ 285637 പേര്‍ രോഗമുക്തി കൈവരിച്ചു. 55 ശതമാനത്തിലും മുകളിലാണ് രാജ്യത്തെ രോഗമുക്തി കണക്ക് എന്നത് ആരോഗ്യ പ്രതിരോധ രംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നു കഴിഞ്ഞ മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4841 കേസും 192 മരണവും മഹാരാഷ്ട്രയിലുണ്ടായി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 147741ഉം മരണം 6931മാണ്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ഇന്നലെ 3390 കേസും 64 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യ തലസ്ഥാനത്ത് ഇതിനകം 73780 കേസ് സ്ഥിരീകരിച്ചപ്പേള്‍ 2429 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള തമിഴ്നാട്ടില്‍ സ്ഥിതി അപകടാവസ്ഥയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇതിനകം 70977 കേസും 911 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 3509 കേസും 45 മരണവുമാണ് ഉണ്ടായത്. ഗുജറാത്തില്‍ 1753, ഉത്തര്‍പ്രദേശില്‍ 611, രാജസ്ഥാനില്‍ 379, ബംഗാളില്‍ 606, മധ്യപ്രദേശില്‍ 542 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍