Friday, 19 June 2020

സംസ്ഥാനത്ത് ഏഴ് പുതിയ ഹോട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏഴ് സ്ഥലങ്ങള്‍ ഹോട് സ്‌പോട്ടുകളാക്കി. മുഴുവന്‍ ഹോട് സ്‌പോട്ടുകളും കണ്ണൂര്‍ ജില്ലയിലാണ്. ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട് സ്പോട്ടുകള്‍.


അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 112 ഹോട് സ്പോട്ടുകളാണ് ഉള്ളത്.


SHARE THIS

Author:

0 التعليقات: