Thursday, 25 June 2020

സാമൂഹിക അകലവും മാസ്‌കും: കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷകള്‍ പുനരാരംഭിച്ചു



ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോറോണവൈറസ് വ്യാപനം മൂലം മാറ്റിവെച്ച പത്താം ക്ലാസിലെ അവശേഷിക്കുന്ന പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. എട്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ച് മാതാപിതാക്കള്‍ വ്യാപക ആശങ്ക പ്രകടിപ്പിച്ചിട്ടും പരീക്ഷയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊറോണവൈറസ് കേസുകള്‍ക്കിടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധിക നടപടികള്‍ സ്വീകരിച്ചതായും ബോര്‍ഡ് അറിയിച്ചു.

ഇത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണ്. പത്താം ക്ലാസ് ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ നാഴികകല്ലാണ്. ഞങ്ങള്‍ ഒരുപാട് ആലോചിച്ചാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന്  സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു.

കുട്ടികളുടെ സുരക്ഷക്കാണ് മുന്‍ഗണന. സാമൂഹിക അകലം പാലിച്ച് ഓരോ മുറിയിലും 18 വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കൂ. മുറി വലുതാണെങ്കില്‍ 20 പേരെ അനുവദിക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. മാസ്‌ക് മറന്നാല്‍ കേന്ദ്രത്തില്‍ നിന്ന് നല്‍കും. സാനിറ്റൈസറുകള്‍ ഉപയോഗിക്കും. സ്‌കൂള്‍ ഗേറ്റുകളില്‍ സാമൂഹിക അകലം പാലിക്കാനും സഹകരിക്കാനും മാതാപിതാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.




SHARE THIS

Author:

0 التعليقات: