Tuesday, 2 June 2020

കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 2, 3 തീയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോട് : കനത്ത മഴക്ക് സാധ്യത, കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ജൂണ്‍ 2 3 തീയതികളില്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് കാസര്‍കോട് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂണ്‍ മൂന്നിന്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ  അതി ശക്തമായതോ ആയ  മഴയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാന്‍ ഉള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്  കൊണ്ട് ഉദ്ദേശിക്കുന്നത്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദം ആയി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അതിതീവ്ര ചുഴലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും കാറ്റ് വീശുക .


SHARE THIS

Author:

0 التعليقات: