Thursday, 11 June 2020

കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 8 പേര്‍ക്കും വിദേശത്തു നിന്ന് വന്ന രണ്ടുപേര്‍ക്കും

കാസര്‍കോട്: ഇന്ന് (ജൂണ്‍ 11) ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ 

ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ടാക്സി കാറില്‍ വന്ന ഒരേ കുടുംബത്തിലെ 21,54,23 വയസുകളുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസിന് വന്ന 28 വയസുള്ള വലിയപറമ്പ് പഞ്ചായത്ത് സ്വദേശി, മെയ് 28 ന് ട്രെയിനിന് ഒന്നിച്ച് വന്ന 33, 46 വയസുകളുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്തു നിന്ന് വന്നവര്‍

ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് വന്ന 63 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു


SHARE THIS

Author:

0 التعليقات: