Thursday, 18 June 2020

കാസര്‍കോട് ഇന്ന് കോവിഡ് ബാധിച്ചത് വിദേശത്തു നിന്ന് വന്ന ഉദുമ ചെങ്കള പടന്ന സ്വദേശികള്‍ക്ക്

കാസര്‍കോട്: കോവിഡ് 19 കാസര്‍കോട് മൂന്ന് പേര്‍ക്ക് പോസിറ്റീവ്. 11 പേര്‍ക്ക് രോഗ മുക്തി നേടി. ജില്ലയില്‍ കോവിഡ് ബാധിച്ചത് വിദേശത്തു നിന്ന് വന്ന ഉദുമ ചെങ്കള പടന്ന സ്വദേശികള്‍ക്ക്. 

ഇന്ന് (ജൂണ്‍ 18) ജില്ലയില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ജൂണ്‍ 10 ന് ഷാര്‍ജയില്‍ നിന്ന് വന്ന 27 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവയതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: