Saturday, 20 June 2020

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 7551 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 7551 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 19ന് മാത്രം 219 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അടച്ചുപൂട്ടല്‍ ലംഘനം: ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍-1, കാസര്‍കോട്-1, മേല്‍പ്പറമ്പ-2, ബേക്കല്‍-2 ഹോസ്ദുര്‍ഗ്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തു. രണ്ട്് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം  2666 ആയി. വിവിധ കേസുകളിലായി 3362 പേരെ അറസ്റ്റ് ചെയ്തു. 1153 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


SHARE THIS

Author:

0 التعليقات: