Monday, 22 June 2020

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8005 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8005 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 21ന് മാത്രം 203 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്-2, മേല്‍പ്പമ്പ-1, ചന്തേര-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി നാല്  പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2684 ആയി. വിവിധ കേസുകളിലായി 3374 പേരെ അറസ്റ്റ് ചെയ്തു. 1156 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


SHARE THIS

Author:

0 التعليقات: