Saturday, 27 June 2020

മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ 8983 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8983 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 26 ന് മാത്രം 191 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 26 ന് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.. മഞ്ചേശ്വരം1, ആദൂര്‍-2, മേല്‍പ്പറമ്പ-2, ബേക്കല്‍-1, നീലേശ്വരം-2, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 42 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2823 ആയി. വിവിധ കേസുകളിലായി 3594 പേരെ അറസ്റ്റ് ചെയ്തു. 1168 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു


SHARE THIS

Author:

0 التعليقات: