Tuesday, 9 June 2020

കാസര്‍കോട് ജില്ലയില്‍ കടകള്‍ രാത്രി 9 മണി വരെ തുറക്കാന്‍ അനുമതി

കാസര്‍കോട്:  കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച മുതല്‍ രാത്രി ഒമ്പത് മണി വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളിലല്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഇളവ് അനുവദിക്കുക.

കണ്ടെയിന്‍മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള രീതിയില്‍ തുടരും.നേരത്തെ രാത്രി ഏഴു മണിവരെയായിരുന്നു കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്.


SHARE THIS

Author:

0 التعليقات: